Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 23:58 IST
Share News :
വൈക്കം: ജാതിഭ്രാന്തിനെ വെല്ലുവിളിച്ച വൈക്കത്തിന്റെ ചരിത്രഭൂമിയില്‍ നിന്നുതന്നെ ജോയിന്റ് കൗണ്‍സിലിന്റെ ദുരന്തനിവരാണ വാളന്റിയര്‍ സേനയായ റെഡിന് തുടക്കം കുറിക്കുന്നതിന് ഏറെ സവിശേഷതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വൈക്കം സത്യഗ്രഹ സമരത്തിലേക്ക് ഗാന്ധിജി വന്നിറങ്ങിയ ബോട്ട്‌ജെട്ടി മൈതാനിയില്‍നിന്നുമാണ് റെഡിന് തുടക്കം കുറിക്കുന്നത്. ദുരന്ത മുഖങ്ങളില്‍ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ പരിശീലനം സിദ്ധിച്ച സര്‍ക്കാര്‍ ജീവനക്കാരെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുള്ള ജോയിന്റ് കൗണ്‍സിലിന്റെ വാളന്റിയര്‍ സേനയുടെ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപരനോടുള്ള വിദ്വേഷം ആയുധമേന്തിയുള്ള പരേഡ് നടത്തുമ്പോഴാണ് മനുഷ്യരെയും പ്രകൃതിയെയും ചേര്‍ത്തുനിര്‍ത്താന്‍ ജോയിന്റ് കൗണ്‍സില്‍ സന്നദ്ധ സേനക്ക് തുടക്കമിടുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി ഒരു സര്‍വീസ് സംഘടന മുന്നോട്ടുവെക്കുന്ന ദുരന്ത നിവാരണ പരിസ്ഥിതി സംരക്ഷണ സേനയ്ക്കാണ് ജോയിന്റ് കൗണ്‍സില്‍ ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കമിട്ടത്. 14 ജില്ലകളില്‍ നിന്നുള്ള 1148 വാളണ്ടിയര്‍മാരുടെ മാര്‍ച്ച് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈക്കം വലിയകവലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരംചുറ്റി വൈക്കം ബീച്ച് മൈതാനിയില്‍ സമാപിച്ചു.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സല്യൂട്ട് സ്വീകരിച്ചു. സമ്മേളനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ എസ്. സജീവ് അധ്യക്ഷത വഹിച്ചു. ബസ് യാത്രയ്ക്കിടെ സഹയാത്രികയ്ക്ക് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധുവിനെ ബിനോയ് വിശ്വം ആദരിച്ചു. വാളന്റിയര്‍ സേനയ്ക്കുള്ള ബാഡ്ജ് വിതരണം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി ഗോപകുമാര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പരിസ്ഥിതി സംരക്ഷണ ദുരന്ത നിവാരണ സന്ദേശം നല്‍കി. നേതാക്കളായ സി.കെ ശശിധരന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, എം.ഡി ബാബുരാജ്, ഹരിദാസ് ഇറവങ്കര, എസ്.പി സുമോദ്, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ.ഡി അജീഷ്, സെക്രട്ടറി പി.എന്‍ ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.