Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ തുടക്കം.

15 Sep 2025 16:13 IST

santhosh sharma.v

Share News :

വൈക്കം: സംഗീത പ്രീയനായ വൈക്കത്തപ്പന്റെ തിരുവരങ്ങിൽ ചെമ്പൈ സ്വാമിയുടെ സ്മരണയിൽ നടന്ന സംഗീത വിരുന്ന് ആസ്വാദകരുടെ മനം കവർന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന

ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ ദീപം തെളിയിച്ചു. ചടങ്ങിൽ മുൻ എം.എൽ.എ യും സംഘാടക സമിതി ചെയർമാനുമായ കെ.അജിത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്. വിഷ്ണു, ഗുരുവായൂർ ദേവസ്വം ഭരണ സമിതിയംഗം കെ.പി.വിശ്വനാഥൻ, മാനേജർ പി.ജി.സുരേഷ് കുമാർ, പി. ആർ.ഒ. വിമൽ ജി.നാഥ്, സംഘാടക സമിതി വൈസ് ചെയർമാൻമാരായ വി.ആർ.സി. നായർ ,ഗായകൻ വി. ദേവാനന്ദ്, സെക്രട്ടറി പി.പി.സന്തോഷ്, ഭാരവാഹികളായ ആർ.സുരേഷ് ബാബു, അഡ്വ.എ.ശ്രീകല, അഡ്വ. രശ്മി നന്ദനൻ, ഉദയനാപുരം ക്ഷേത്രം മാതൃ സമിതി പ്രസിഡൻ്റ് രത്നമ്മ കർത്ത, തിരുവാതിര സംഗീതസേവാ സമിതി പ്രസിഡൻ്റ് ഗിരിഷ് വർമ്മ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന സംഗീതാരാധനയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാകാരൻമാർ പങ്കെടുത്തു. 

ചെമ്പൈ സംഗീതോൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ചെമ്പൈ ഗ്രാമത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആഗസ്റ്റ് 17 ന് നിർവഹിച്ചിരുന്നു. സംസ്ഥാനത്തെ ആറു കേന്ദ്രങ്ങളിലായി നടത്തുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മൂന്നാമത്തെ കേന്ദ്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് പതിവായി ചെമ്പൈ സ്വാമി സംഗീതാരാധന നടത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ 14 ന് ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും.

Follow us on :

More in Related News