Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 16:44 IST
Share News :
തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമ പഞ്ചായത്ത്, ചെമ്പ് കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ബ്രഹ്മമംഗലം ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ സണ്ണി സ്കൂൾ വളപ്പിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് മങ്ങാടൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ജയപ്രകാശ്, മനുമോൾ സുമേഷ്, സാരസാക്ഷി ശശീന്ദ്രൻ, കൃഷി ഓഫീസർ അശ്വിനിദേവി, സ്കൂൾ ഹെഡ്മിനിസ്ട്രസ് ഇൻചാർജ് ജി. ധന്യ, കൃഷി അസിസ്റ്റന്റ് സബിത സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.