Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട്‌ ബ്ലാങ്ങാട് ശ്രീകല്ലുങ്ങൾ ഭഗവതി ക്ഷേത്രത്തിൽ ശ്രീഭദ്രകാളിദേവിയുടെ പ്രതിഷ്‌ഠാ ദിനം ഭക്തിസാന്ദ്രമായി..

15 Jul 2026 16:40 IST

MUKUNDAN

Share News :

ചാവക്കാട്‌:ബ്ലാങ്ങാട് ശ്രീകല്ലുങ്ങൾ ഭഗവതി ക്ഷേത്രത്തിൽ ശ്രീഭദ്രകാളിദേവിയുടെ(ശ്രീമൂലസ്ഥാനം) പ്രതിഷ്‌ഠാ ദിനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,ഉഷ പൂജ,പറനിറയ്‌ക്കൽ,ഗുഡാന്നപൂജ,നവകലശ പൂജ,നവകലശാഭിഷേകം,ഉച്ച പൂജ,അന്നദാനം,വൈകിട്ട് ദീപാരാധന,എഴുന്നെള്ളിപ്പ്,അത്താഴപൂജ എന്നിവ നടന്നു.ക്ഷേത്രം ശാന്തിമാരായ കണ്ണൻ ശാന്തി,ലാലൻ ശാന്തി എന്നിവർ പൂജാദികർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് കലശാഭിഷേകം,ചുവപ്പ്,പറ,പട്ടും താലിയും ചാർത്തൽ എന്നീ വഴിപാടുകളും നടന്നു.ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ്‌ ചെങ്ങല ബാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് കറങ്ങാട്ട് അശോകൻ,ജനറൽ സെക്രട്ടറി തൂമാട്ട് മോഹനൻ,ജോയിന്റ് സെക്രട്ടറി ചക്കാണ്ടൻ ശിവദാസൻ,ട്രഷറർ തളിചേത്തു സുകു,പൂക്കാട്ടു സജീവൻ,പൂക്കാട്ടു ബാലകൃഷ്ണൻ,മരുതു അനൂപ്,പയ്യപ്പുള്ളി സുധാകരൻ തുടങ്ങിയവർ പ്രതിഷ്‌ഠാ ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News