Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2025 23:01 IST
Share News :
കടുത്തുരുത്തി: ഒരു മാസം മുൻപ് നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗ് ഇളകി വീണു. 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗാണ് രാവിലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് അടര്‍ന്ന് തൂങ്ങി കിടന്നത്. ഈ സമയം താഴെ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. മഴ വെള്ളം പോകാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നതാണെങ്കിലും സീലിംഗിനിടെ വെള്ളം കെട്ടി നിന്നതോടെയാണ് ഇതു അടന്‍ന്ന് വീഴാനിടയാക്കിയത്. കമ്മ്യൂണിറ്റി ഹാളിന്റെ മുന്‍വശത്തെ സീലിംഗാണ് അടര്‍ന്ന് വീണത്. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണവുമായി പഞ്ചായത്തംഗങ്ങള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 16 ന് മോന്‍സ് ജോസഫ് എം.എല്‍ എ . നിര്‍വഹിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.