Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 22:59 IST
Share News :
മസ്കറ്റ്: റവാബി മെഡികെയർ ആരോഗ്യ പരിശോധനകളും പ്രത്യേക ചികിത്സാ സേവനങ്ങളും ഉൾപ്പെടുത്തി പുതിയ ആരോഗ്യ പദ്ധതികൾ പ്രഖ്യാപിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാപ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ അവതരിപ്പിച്ചതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന ആകർഷണമായി വെറും 9 ഒമാൻ റിയാലിന്റെ സമ്പൂർണ ആരോഗ്യ പാക്കേജ് അവതരിപ്പിച്ചു. 22-ലധികം മെഡിക്കൽ പരിശോധനകളും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടുന്ന ഈ പാക്കേജിൽ ഇ.സി.ജി, കൊളസ്ട്രോൾ പരിശോധന, ലിവർ-കിഡ്നി പ്രവർത്തന പരിശോധനകൾ, തൈറോയ്ഡ് പരിശോധന, പ്രമേഹ പരിശോധനകൾ (Fasting Glucose, HbA1c), കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), അയേൺ, കാൽസ്യം തുടങ്ങിയ പ്രധാന പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സാധാരണ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന ‘സ്മൈൽ കെയർ’ ഡെന്റൽ ഓഫറും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ആരോഗ്യപരിശോധനകൾക്കൊപ്പം, ദമ്പതികൾക്കായി പ്രത്യേക വന്ധ്യതാ ചികിത്സാ വിഭാഗവും റവാബി മെഡികെയർ ആരംഭിച്ചിട്ടുണ്ട്. പരിചയസമ്പന്നരായ മെഡിക്കൽ വിദഗ്ധരുടെയും ആധുനിക പരിശോധനാ സംവിധാനങ്ങളുടെയും പിന്തുണയോടെ സമഗ്രമായ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും.
നിലവിൽ ജനറൽ പ്രാക്ടീഷണർ (GP), ഡെന്റൽ, ഗൈനക്കോളജി വിഭാഗങ്ങളിലെ സേവനങ്ങളാണ് പ്രധാനമായും ലഭ്യമാകുന്നത്. PDO മെഡിക്കൽ സേവനവും ക്ലിനിക്കിൽ ലഭ്യമാണ്. പീഡിയാട്രിക് വിഭാഗം ഉടൻ ആരംഭിക്കുമെന്നും അടുത്ത മാസത്തോടെ വിസ മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
വിവിധ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ റവാബി മെഡികെയറിൽ സ്വീകരിക്കുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നവംബർ 21-ന് രക്തദാന ക്യാമ്പും ക്ലിനിക്കിൽ സംഘടിപ്പിക്കും. രക്തദാനത്തിന് സന്നദ്ധരായവർ ക്യാമ്പിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
“സമൂഹത്തിലെ നിർണായക ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം എല്ലാ കുടുംബങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യപരിരക്ഷ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” റവാബി മെഡികെയറിന്റെ എക്സിക്യൂട്ടീവ് മാനേജ്മെന്റ് വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ ഡോ. കൃഷ്ണപ്രിയ, ഡോ. നാൻസി ഡിസൂസ, ഡോ. ബിഉല ജോസഫ്, പർച്ചേസസ് മാനേജർ മുഹമ്മദ് ഫായിസ്, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ് വൈഷാഖ് എന്നിവർ പങ്കെടുത്തു.
അൽ ഖൂദ് 7-ൽ സീബ് കോടതിക്ക് സമീപം പ്രവർത്തിക്കുന്ന റവാബി മെഡികെയർ, മൾട്ടി-സ്പെഷ്യാലിറ്റി ആരോഗ്യ സേവനങ്ങൾ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്ന ആരോഗ്യകേന്ദ്രമാണ്.
Follow us on :
Tags:
More in Related News
Please select your location.