Tue Dec 12, 2023 10:56 PM 1ST

Location  

Sign In

“മാതൃകയുടെ ഒരു സരള വ്യാഖ്യാനം” എന്ന പുസ്തകം പുറത്തിറങ്ങി.

27 Jun 2026 22:09 IST

PEERMADE NEWS

Share News :

പീരുമേട്: ഗിന്നസ് സുനിൽ ജോസഫ് എഡിറ്ററായ “മാതൃകയുടെ ഒരു സരള വ്യാഖ്യാനം” എന്ന പുസ്തകം പുറത്തിറങ്ങി. പീരുമേട് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന കെ.വി. ജോർജുകുട്ടിയുടെ 70-ാം പിറന്നാളിനോടനുബന്ധിച്ച് കോട്ടയം സോഫിയ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയ്ക്ക് നൽകി നിർവഹിച്ചു.

പീരുമേട് എ.ബി.ജി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അധ്യക്ഷത വഹിച്ചു. കെ.വി. ജോർജുകുട്ടിയുടെ ജീവിതാനുഭവങ്ങളും സാമൂഹിക പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകം വായനക്കാർക്ക് പ്രചോദനമാകുന്ന കൃതിയാണെന്ന് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് പറഞ്ഞു.

Follow us on :

More in Related News