Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 15:48 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഈ വർഷത്തെ മികച്ച കർഷകനെ ആദരിക്കലും സംഘടിപ്പിച്ചു. കഴിഞ്ഞ 20 വർഷമായി ആധുനിക രീതിയിൽ പശുക്കളെ വളർത്തുന്ന ഫാം നടത്തുന്ന ബ്രഹ്മമംഗലം മൂഴിക്കരോട്ട് സന്തോഷിനെയാണ് ഈ വർഷത്തെ റോട്ടറി ക്ലബ്ബിൻ്റെ മികച്ച കർഷകനുള്ള അവാർഡിനായി തിരഞ്ഞെടുത്തത്. 65 പശുക്കളെ വരെ വളർത്തി 500 ലിറ്ററോളം പാൽ വിതരണം നടത്തിയിരുന്ന സന്തോഷിന് ചെമ്പ് ഗ്രാമപഞ്ചായത്ത്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അവാർഡുകളും 2013 - 14 വർഷത്തിൽ കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരകർഷകനുള്ള ജില്ല അവാർഡും മുൻപ് ലഭിച്ചിട്ടുണ്ട്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വി.പി ഉണ്ണികൃഷ്ണൻ സന്തോഷ് മൂഴിക്കരോട്ടിനെ ഷാളണിയിച്ച് മൊമെൻ്റോ നൽകി ആദരിച്ചു. റോട്ടറി ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു, ട്രഷറർ അഡ്വ. പ്രകാശൻ ചക്കാല, ക്ലബ്ബ് ഭാരവാഹികളായ പി.എസ് ഷിജോ , അഡ്വ. ശ്രീകാന്ത് സോമൻ, ടി.ആർ സന്തോഷ്, ശ്രീദേവി ടീച്ചർ, ദിൻ രാജ്, സവിത സന്തോഷ്, കണ്ണൻ കൂരാപ്പള്ളിൽ, റെജി ആറായ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Follow us on :
Tags:
More in Related News
Please select your location.