Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആവേശം അലയടിച്ച ജലോത്സവത്തിൽ താണിയന് മൂന്നാമത് ചെമ്പിലരയന്‍ ട്രോഫി.

19 Jan 2025 18:55 IST

santhosh sharma.v

Share News :

വൈക്കം: പ്രകൃതി ഭംഗികൊണ്ടും സൗകര്യങ്ങൾ കൊണ്ടും ശ്രദ്ധേയമായ മുറിഞ്ഞപുഴ 

വള്ളംകളി മത്സരത്തിന് ഏറെ അനുയോജ്യമായ പ്രദേശമാണെന്നും നാടിൻ്റെ മുന്നോട്ടുള്ള വികസനത്തിന് സഹായകരമായ രീതിയിൽ അത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ നാട്ടിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുമെന്നും അഡ്വ.കെ ഫ്രാൻസിസ് ജോർജ്ജ് എം.പി അഭിപ്രായപ്പെട്ടു. ചെമ്പ് ഗ്രാമപഞ്ചായത്ത്, ചെമ്പിലരയന്‍ ബോട്ട് ക്ലബ്ബ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച മൂന്നാമത് ചെമ്പിലരയന്‍ ജലോത്സവത്തിൻ്റെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

മുറിഞ്ഞപുഴയിൽ നടന്ന ജലോത്സവം സി. കെ ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പ മണി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുകന്യ സുകുമാരൻ, ബോട്ട് ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്. ഡി സുരേഷ്ബാബു, ജനറൽ കൺവീനർ കെ.കെ രമേശൻ, ട്രഷറർ കെ. എസ് രത്നാകരൻ, ചീഫ് കോർഡിനേറ്റർ കുമ്മനം അഷ്‌റഫ്‌, ഉത്തരവാദിത്ത ടൂറിസം കോർഡിനേറ്റർ കെ. രൂപേഷ് കുമാർ, എം. കെ സുനിൽ, പഞ്ചായത്ത്‌ സെക്രട്ടറി സി. എസ് ജ്യോതി ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. മത്സരം കാണുവാൻ ചെറുവളളങ്ങളിലും മൂവാറ്റുപുഴയാറിൻ്റെ ഇരുകരകളിലും

മുറിഞ്ഞപുഴയിലെ പഴയ പാലത്തിൽ സജ്ജമാക്കിയ പവലിയനിലും, ഗ്യാലറികളിലുമായി ആയിരക്കണക്കിന് ആളുകളാണ് ആവേശം ചോരാതെ തിങ്ങിനിറഞ്ഞത്. ചെറുതും വലുതുമായ 18 വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്. കൊച്ചിൻ പി ബി സി ബ്ലോട്ട് ക്ലബ്ബിൻ്റെ താണിയൻ ഇരുട്ടുകുത്തി ഏ. ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ മൂന്നാമത് ചെമ്പിലരയന്‍ ട്രോഫി കരസ്ഥമാക്കി.


Follow us on :

More in Related News