Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2026 21:55 IST
Share News :
മലബാറിലെ ചരിത്ര പ്രസിദ്ധ മായ ഭഗവതി ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ നെറുംകൈതക്കോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം 2026മാർച്ച് 6ന് തീയതി കുറിച്ചിരിക്കുന്നു . പന്നിയങ്കര മുതൽ പൂരപ്പുഴ വരെയുള്ള 10 ദേശങ്ങളുടെ ധർമ്മ ദേവതയായി വാഴുന്ന മേക്കട്ടയിൽ അമ്മയുടെ ഉത്സവ സുദിനം വണ്ണക്കാഴ്ചകളുമായി ഇതാ വന്നണയുന്നു . വടക്കൻ കേരളത്തിൽ ഏറ്റവും അധികം ജനങ്ങൾ സംഗമിക്കുന്ന ഉത്സവങ്ങളിൽ ഒന്ന് എന്ന പെരുമയുടെ കൊടി പാറിച്ചു കൊണ്ടാണ് വീണ്ടും താലപ്പൊലി വന്നണയുന്നത് . താലപ്പൊലി പറമ്പിലെ കളരിത്തറയിൽ കുടികൊള്ളുന്ന സഹോദരിയെ കാണുന്നതിനായുള്ള ദേവിയുടെ വർഷത്തിലൊരിക്കലുള്ള എഴുന്നള്ളത്താണ് ദേശം ഉത്സവവുമായി കൊണ്ടാടുന്നത് . സമാഗമത്തിന്റെ വേളയിൽ ശക്തിസ്വരൂ പിണിയുടെ ഉള്ളിൽ നിറയുന്ന ആത്മഹർഷം നാടിൻ്റെ അനുഗ്രഹ വർഷമായി മാറുന്നു . ഉത്സവ നാളിൽ പുലർച്ചെ മുതൽ ഉള്ള പട്ടുംതാലിയും ഉൾപ്പെടെയുള്ള വിശേഷാൽ വഴിപാടുകളുടെ സുമൂ ഹൂർത്തമാണ് . ഉച്ചയ്ക്ക് 2:30 ആരംഭിച്ച് 5 30ന് അവസാനിക്കുന്ന കാഴ്ച ശിവേലിയും പഞ്ചാരിമേളവും അസ്തമയ നേരത്തുള്ള ഗുരുതിയും രാത്രി 8. 30ന് ഗംഭീര ഡബിൾ തായമ്പകയും ഒരുക്കിയിടുണ്ട് രാത്രി 11. 30നാണ് പ്രധാന ചടങ്ങായ താലപ്പൊലി എഴുന്നള്ളത്ത് ഗജവീരന്റെ തിടമ്പേറി സഹോദരിസവിധത്തിൽ എത്തുന്ന ദേവിയെ നാരിമാർ താലപ്പൊലിയുമായി വരവേൽക്കുന്നു . ഉത്സവ നാളിലെ ഏറ്റവും ഭക്തിനിർഭരമായ മുഹൂർത്തമാണ് ഇത് . വെളിച്ചപ്പാട് അരിഎറിയുന്നതോടെ നാരിമാർ താലവും ഏന്തി ക്ഷേത്രത്തേ ലക്ഷ്യമാക്കി ഓടുന്നു .ഓട്ടത്താലപ്പൊലി എന്ന വിശേഷിപ്പിക്കപ്പെടുന്ന ഈ ദീപ പ്രവാഹം ഉത്സവത്തിന്റെ ഏറ്റവും നയനാനന്ദകരമായ കാഴ്ചയാണ് . തുടർന്ന് പാണ്ടിമേളത്തോടെ തിരിച്ച് എഴുന്നള്ളുന്ന ദേവി ക്ഷേത്രത്തിനകത്ത് 7 പ്രദർശനം ചെയ്ത ശ്രീലകത്തേക്ക് പ്രവേശിക്കുന്നു . തുടർന്നാണ് കളംപാട്ടിന്റെ ചടങ്ങുകൾ . താലപ്പൊലിയുടെ പെരുമ ഓരോ വർഷവും വർദ്ധിച്ചു വരുന്നതിനാൽ ഈ വർഷം 3ദിവസത്തെ ആഘോഷപരിപാടികൾ നടത്തുവാൻ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വവും ഉത്സവാഘോഷ കമ്മിറ്റിയും ചേർന്ന് നടത്തുന്നത്. വള്ളിക്കുന്ന് നിയോജക മണ്ഡലം MLA അബ്ദുൾ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ സർക്കാറിന്റെ എല്ലാ ഭരണ സംവിധാനങ്ങളും ഉത്സവം കുറ്റമറ്റ രീതിയിൽ നടത്തുന്നതിന് കൈകോർക്കുന്നു . ഈ വർഷത്തെ മഹോത്സവം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിന് എല്ലാ സജ്ജനങ്ങളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ പ്രാർത്ഥനാപൂർവ്വം അഭ്യർത്ഥിക്കുന്നു .
Follow us on :
Tags:
More in Related News
Please select your location.