Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശാസ്താംപൂവത്തെ പഠിതാക്കള്‍ക്കായി പഠനയാത്ര

14 Mar 2025 19:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ശാസ്താംപൂവത്തെ പഠിതാക്കള്‍ക്കായി പഠനയാത്ര

വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ശാസ്താംപൂവം ഉന്നതിയിലെ ബ്രിഡ്ജ് കോഴ്‌സ് പഠിതാക്കള്‍ക്കള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി നെഫര്‍റ്റിറ്റി ക്രൂയിസ് ഷിപ്പില്‍ കടല്‍ യാത്രയും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് സന്ദര്‍ശനവും നടത്തി. പഞ്ചായത്തംഗം ചിത്ര സുരാജ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത ബാലന്‍, സി.ഡി.എസ് സബ്കമ്മിറ്റി കണ്‍വീനര്‍ സുലോചന, എസ് .ടി പ്രമോട്ടര്‍ സുമ, എസ്.ടി അനിമേറ്റര്‍ അനിത, ആശാവര്‍ക്കര്‍ വിജയ എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on :

More in Related News