Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന സ്കൂൾ കായിക മേള; വൈക്കം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥിനികളെ ആദരിച്ചു.

15 Oct 2025 23:07 IST

santhosh sharma.v

Share News :

വൈക്കം: കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ വൈക്കം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഫുട്ബോൾ, ഹോക്കി തുടങ്ങിയ ഇനങ്ങളിലേക്ക് തെരഞ്ഞെടുത്ത വിദ്യാർത്ഥിനികളെ ആദരിച്ചു. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ കെ.വി സന്തോഷ്, ബീറ്റ് ഓഫീസർ പി. രതീഷ് കുമാർ, പി ടി എ പ്രസിഡൻ്റ് എൻ.കെ. മദനദാസ്, എസ് എം സി ചെയർമാൻ പി. സുമേഷ് കുമാർ, എച്ച് എംമാരായ ടി.ആർ. ഓമന, ടെസ്സി മോൾ, കോച്ച് ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾക്കുള്ള ജേഴ്സികൾ ചടങ്ങിൽ വിതരണം ചെയ്തു.



Follow us on :

More in Related News