Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂഹിക നീതിയുടെ വിജയം: ജോസ് കെ മാണി

24 Feb 2026 21:39 IST

CN Remya

Share News :

കോട്ടയം: സാമൂഹിക നീതിക്കുവേണ്ടി പരിശ്രമിക്കുന്ന ജനകീയ സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എം പാർട്ടി ഈ വിഷയത്തിൽ  സംസ്ഥാന സർക്കാരുമായി നിരന്തര ഇടപെടൽ നടത്തിയിരുന്നു. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള  ചരിത്രപരമായ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. അർഹമായ ആനുകൂല്യങ്ങൾ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സാമൂഹിക നീതി നടപ്പിലാക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കും. പിന്നോക്ക ജനവിഭാഗങ്ങളുടെ സാമ്പത്തിക - വിദ്യാഭ്യാസ മുന്നേറ്റത്തിന് റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് ഏറെ സഹായകരമാകും എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Follow us on :

More in Related News