Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 20:01 IST
Share News :
ചെറുതോണി: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയം, കൗണ്‍സിലിംഗ്, നിയമസഹായം എന്നിവ നല്‍കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പത്താം വാര്‍ഷികം ചെറുതോണി ടൗണ്‍ഹാളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അധ്യക്ഷനായ ചടങ്ങ് മട്ടന്നൂര്‍ എം.എല്‍.എ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ കലര്‍ വി. വിഗ്‌നേശ്വരി 'കെ-ഫോക്കസ്' പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടര്‍ കനസ് ജാഗ ഹ്രസ്വചിത്ര മത്സരത്തിലെ വിജയികള്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. ശുചിത്വോത്സവം 2.0 പ്രബന്ധ മത്സരത്തിലെ വിജയികളെ വിജയരാജമല്ലിക (കേരള സാഹിത്യ അക്കാദമി മെമ്പര്‍) ആദരിച്ചു. മികച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ (ജി.ആര്‍.സി) അവാര്‍ഡും കോവില്‍മല രാജാവ് രാമന്‍ രാജമന്നന്‍ സമ്മാനിച്ചു. സോയ തോമസ്, പ്രമീള എ.എസ്, സന്തോഷ് ആര്‍, ജിന്‍സണ്‍ മാത്യു, കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി സി.ആര്‍, കൗണ്‍സിലര്‍ സരളമ്മ ബി., ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ സൗമ്യ ഐ.എസ് എന്നിവര്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണത്തിന്റെ പോരാട്ടത്തില്‍ സ്‌നേഹിതയ്ക്ക് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
Follow us on :
More in Related News
Please select your location.