Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണകുന്നം 253-ാം നമ്പർ എസ് എൻ ഡി പി ശാഖ ശതാബ്ദി സ്മാരക സദ്യാലയം ഉദ്ഘാടനം ചെയ്തു.

30 Sep 2025 20:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മണകുന്നം 253-ാംനമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിച്ച ശതാബ്ദി സ്മാരക സദ്യാലയം എസ്. എൻ ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു. പാലാം കടവിലെ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് 

പി .വി ബിനേഷ് അധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ പി .ടി മന്മഥൻ ,യൂണിയൻ സെക്രട്ടറി എം. പി സെൻ, ശാഖ പ്രസിഡൻ്റ് പി .കെ സാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.റ്റി പ്രതാപൻ , യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് ഷീജ സാബു ,ശാഖ സെക്രട്ടറി സലിം ഐമനം തുടങ്ങിയവർ പ്രസംഗിച്ചു.മൂന്ന് ദിവസങ്ങളിലായി നടത്തുന്ന പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ, യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വർണ്ണാഭമായ ഘോഷയാത്ര, ദേശ താലപ്പൊലി എന്നിവ നടക്കും.

Follow us on :

More in Related News