Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തവനൂർ ആശാൻ പടിയിൽ എസ്.ഡി.പി ഐ പ്രവർത്തകനെ മുസ്ലീം ലീഗ് പ്രവർത്തകർ വെട്ടി കൊലപെടുത്താൻ ശ്രമം.

27 Dec 2024 12:09 IST

Jithu Vijay

Share News :

തിരൂർ : എസ്.ഡി.പി.ഐ പ്രവർത്തകനെ മുസ്ലീം ലീഗ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു. തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ പടിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. എസ്. ഡിപിഐ പ്രവർത്തകൻ ആശാൻ പടി കോതപ്പറമ്പ് കുപ്പൻ്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും, സുഹൃത്തുക്കളും അടക്കം പത്തോളം പേരാണ് ആക്രമിച്ചതെന്ന് പറയപ്പെടുന്നു. തലക്കും കൈകൾക്കും കാലിനും പൂർണ്ണമ്മായി വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ട്.  ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എല്ലുകളടക്കം തകർന്നതിനാൽ സർജറി നടന്ന് കൊണ്ടിരിക്കുകയാണ്.

Follow us on :

More in Related News