Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2025 08:32 IST
Share News :
പീരുമേട്: വാളാർഡി എസ്ടി കോളനിക്ക് സമീപം പുലിയെ കണ്ടു.വെള്ളായാഴ്ച്ച വൈകിട്ട് അഞ്ചരക്കാണ് കാൽ നടയാത്രക്കാരായ രണ്ട് പേർ പുലിയെ കണ്ടത്.
ഇവർ നടന്ന് പോകുന്നതിനിടയിൽ തൊട്ടുത്ത തേയിലക്കാട്ടിലൂടെ എന്തോ ഓടി മറയുന്നത് കണ്ടു. പിന്നീട് ഇവരുടെ സൂക്ഷമ തിരച്ചിലിൽ തേയിലക്കാട്ടിൽ പുലി നിൽക്കുന്നത് കണ്ടു.
ഇവരുടെ ശബ്ദം കേട്ട് പുലി മറ്റൊരു ഭാഗത്തേയ്ക്ക് ഓടി മറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി വാഹനത്തിൽ വന്നവർ പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടിരുന്നു.
തുടർന്ന് വനപാലകർ ഇന്നലെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിതിന് ശേഷം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
പുലിയെ കണ്ട വിവരം നാട്ടുകാർ അറിയിച്ചതനുസരിച്ച് കുമളി റെയ്ഞ്ച് ഓഫീസർ പ്രിയ.ടി. ജോസഫിൻ്റെ നിർദ്ദേശത്തെ തുടർന്ന് വനപാലക സംഘവും ആർ.ആർ.ടിയും സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു.
Follow us on :
More in Related News
Please select your location.