Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2026 17:51 IST
Share News :
കരുനാഗപ്പള്ളി: ആൾത്താമസമുള്ള വീടിനുള്ളിൽ നിന്നും പരിസരത്തുനിന്നുമായി പത്തോളം അണലി പാമ്പുകളെ പിടികൂടി. ക്ലാപ്പന ആറാം വാർഡിൽ ചക്കാലയിൽ വീട്ടിൽ റെജികുമാറിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.
ഒരു വലിയ അണലിയെയും പത്ത് കുഞ്ഞുങ്ങളെയുമാണ് ഇവിടെനിന്നും പിടികൂടിയത്.
വീടിനു സമീപം ഒരു പൂച്ച എന്തോ ഒന്നിനെ ആക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെജികുമാറാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു. പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ പഞ്ചായത്ത് അംഗം ടി.എൻ. വിജയകൃഷ്ണനെ വിവരം അറിയിച്ചു. പഞ്ചായത്ത് അംഗം വിവരമറിയിച്ചതിനെ തുടർന്ന് ചവറ സ്വദേശിയും പാമ്പ് പിടുത്തക്കാരനുമായ ബിനു സ്ഥലത്തെത്തി. അദ്ദേഹം നടത്തിയ വിശദമായ തിരച്ചിലിലാണ് വീടിന്റെ പരിസരത്തുനിന്നും ചുറ്റുവട്ടത്തുനിന്നുമായി ഒൻപത് കുഞ്ഞുങ്ങളെയും തള്ളപ്പാമ്പിനെയും കണ്ടെത്തിയത്.
Follow us on :
More in Related News
Please select your location.