Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 18:45 IST
Share News :
കടുത്തുരുത്തി: തീർത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിൻറെ തിരുനാൾ ഡിസംബർ 26 - മുതൽ 2026 ജനുവരി മൂന്നുവരെ നടക്കും.26 ന് രാവിലെ 11-ന് കൊടി ഉയർത്തും.അദിലബാദ് രൂപതാ മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്ത് മുഖ്യ കാർമികനായി മധ്യസ്ഥ പ്രാർത്ഥന നടക്കും. വൈകുന്നേരം 3 മുതൽ നാലു വരെ പ്രസൂദേന്തി സംഗമം.
27ന് രാവിലെ ഏഴിന് കുർബാന.പത്തിന് സന്യസ്തസംഗമം, വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം സഹായ മെത്രാൻ ഡോ. യുഹാനോൻ മാർ അലക്സിയോസിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന,പരിശുദ്ധ ചാവറ പിതാവിൻറെ തിരു സ്വരൂപം
പ്രതിഷ്ഠിക്കൽ.
28ന് രാവിലെ 11ന് ആഘോഷമായ വിശുദ്ധ കുർബാന.രണ്ടിന് ചാവറ കുടുംബ സംഗമം,ആറിന് വചനപ്രഘോഷണം.
29ന് രാവിലെ 11ന് ആഘോഷമായ വിശുദ്ധ കുർബാന,4. 30-ന് ജപമാല.
30 -കുടമാളൂർ ഫൊറോന മാതൃ- പൃതുവേദി തീർഥാടനം.വൈകിട്ട് അഞ്ചിന് കാപ്പിപ്പൊടി ബാൻഡ് ഷോ .
31ന് രാവിലെ 11ന് വാരാപ്പുഴ രൂപത സഹായ മെത്രാൻ മാർ ആന്റണി വാലുങ്കലിൻ്റെ കാർമികത്വത്തിൽ
വിശുദ്ധ കുർബാന,
2026 ജനുവരി ഒന്നിന് രാവിലെ 11ന്
തൃശ്ശൂർ രൂപതാ മെത്രാൻ മാർ ടോണി നീലങ്കാവിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകിട്ട് അഞ്ചിന് മജീഷ്യൻ സാമ്രാജിന്റെ മാജിക് ഷോ .
രണ്ടിന് -വിശുദ്ധ കുർബാന,6 30ന് ജപമാലപ്രദക്ഷിണം (ദേവാലയത്തിൽ നിന്നും ഫാത്തിമ മാതാ കപ്പേള വഴി കെ ഇ സ്കൂൾ ഗ്രോട്ടയിലേക്ക്) -
മൂന്നിന് രാവിലെ 11ന് സിഎംഐ സഭയിലെ നവ വൈദികർ അർപ്പിക്കുന്ന ആഘോഷമായ പരിശുദ്ധ കുർബാന.
ഒന്നിന് പിടിയരി ഊട്ട്നേർച്ച,
6:30ന് തിരുനാൾ പ്രദക്ഷിണം,ശിങ്കാരിമേളം, ലൈറ്റ് ആൻഡ്സൗണ്ട് ഷോ,
മാന്നാനം ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി, അസിസ്റ്റൻറ് ഡയറക്ടർ ഫാദർ റെന്നി കളത്തിൽ,ഫാദർ ആൻറണി കാഞ്ഞിരത്തിങ്കൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.