Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 08:29 IST
Share News :
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥിനികളെയും സമരക്കാരെയും അധിക്ഷേപിച്ച് പരാമർശം നടത്തിയെന്ന കേസിൽ ആർ.എസ്.എസ്. സൈദ്ധാന്തികനും ഹിന്ദുത്വ ബുദ്ധിജീവിയുമായ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
കലാപാഹ്വാനം ഉൾപ്പെടെ നാല് കുറ്റങ്ങളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. നിലവിൽ പോലീസ് കസ്റ്റഡി ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇന്ന് രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
വിവാദ പരാമർശത്തെ തുടർന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആണ് ആദ്യം പരാതി നൽകിയത്. ഇദ്ദേഹം വിദ്ദ്വേഷ പ്രചാരണം നടത്തുന്നതായി കാണിച്ച് പിന്നീട് നിരവധി പരാതികൾ പോലീസിന് ലഭിച്ചു.
സൈബർ സെൽ ഓപ്പറേഷൻസ് ഐ.ജിക്കായിരുന്നു അന്വേഷണ ചുമതല. പരാതികൾ ലഭിച്ചിട്ടും കേസെടുക്കാൻ വൈകിയത് നേരത്തെ വിവാദമായിരുന്നു. പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് പോലീസ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമങ്ങളിലൂടെയുള്ള വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
Follow us on :
Please select your location.