Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ബസ്സ്സ്റ്റാന്റ് നിർമ്മാണം:യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്തി

10 Aug 2026 17:45 IST

MUKUNDAN

Share News :

ഗുരുവായൂർ:പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ ഗുരുവായൂർ നഗരസഭ ബസ്സ്സ്റ്റാന്റ് നിർമ്മാണത്തിലേക്ക് ഉദാരമായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബക്കറ്റ് പിരിവ് നടത്തി.ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എസ്.സൂരജ് പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ മുഖ്യാഥിതിയായി.ജില്ല സെക്രട്ടറി റിഷി ലാസർ,യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ വി.എസ്.നവനീത്,യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്,മിഥുൻ പൂക്കൈതക്കൽ,കൃഷ്ണദാസ് പൈക്കാട്ട്,കൃഷ്ണകുമാർ,രാകേഷ് നെൻമിനി,ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ,സുഷ ബാബു,എ.വി.ഉണ്ണികൃഷ്ണൻ,മഹിജ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ മനീഷ് നീലമന,ഡിപിൻ ചാമുണ്ടെശ്വരി,എം.ജി.നിധിൻ,ഹരി ചാമുണ്ടേശ്വരി,മനു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News