Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 18:54 IST
Share News :
മസ്കറ്റ്: പത്തനംതിട്ട ജില്ലയിലെ കുളനട ഗ്രാമ പഞ്ചായത്തിലെ കൈപ്പുഴ സ്വദേശി പാലത്തിട്ട വീട്ടിൽ രാമകൃഷ്ണ പിള്ളയുടെയും തങ്കമണി അമ്മയുടെയും മകൻ രഘു കുമാർ പാലത്തിട്ട രാമകൃഷ്ണ പിള്ള (56) ഒമാനിൽ നിര്യാതനായി.
ഒമാനിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം 2026 ആഗസ്റ്റ് 9-ന് ഒമാനിൽ വെച്ചാണ് മരണപ്പെട്ടത്. ഹൈഫ ഇൻഡസ്ട്രിയൽ സർവീസസ് കമ്പനി എൽ.എൽ.സി.യിൽ ജോലി ചെയ്തുവരികയായിരുന്നു.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രി മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
Please select your location.