Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 15:39 IST
Share News :
മലപ്പുറം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ കർഷകദ്രോഹ നടപടികൾക്കെതിരെ അലയടിച്ച് പ്രതിഷേധം. സംയുക്ത കിസാൻ മോർച്ചയുടേയും കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും ആഹ്വാന പ്രകാരമുള്ള ജയിൽ നിറയ്ക്കൽ സരത്തിൽ രാജ്യത്തെ കർഷകരും തൊഴിലാളികളും അണിനിരന്നു. തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതിബിൽ പിൻവലിക്കുക, സ്‌കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലെയും തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കുക, വിബിജിആർഎഎംജി പദ്ധതിയും സ്വതന്ത്ര വ്യാപാരകരാറുകളും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മലപ്പുറം ജി എസ് ടി ഓഫീസ് ഉപരോധത്തിൽ മലപ്പുറത്തെ തൊഴിലാളികളും, കർഷകരും അണിനിരന്നു.
Follow us on :
Tags:
Please select your location.