Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2026 21:18 IST
Share News :
ചാവക്കാട്:പിതൃ തർപ്പണത്തിന് പേരുകേട്ട എടക്കഴിയൂര്‍ പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച്ച പുലർച്ചെ രണ്ടര മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.ക്ഷേത്രം മേല്‍ശാന്തി സുമേഷ് ശാന്തി,നിഖിൽ,അരുൺ,സന്തോഷ്,ലൈവാഷ് എന്നിവര്‍ ബലിയിടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ ആയിരംപേർക്ക് ഒരുമിച്ചിരുന്ന് ബലിയിടാൻ കഴിയുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്.ജില്ലക്ക് പുറത്ത് നിന്നുമെത്തുന്ന ഭക്തർക്ക് താമസവും,ഭക്ഷണവും ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും,സൗകര്യം ഒരുക്കിയിട്ടുണ്ട്.കുളിക്കാനുള്ള കുളവും,ഷവർബാത്ത് ഉൾപ്പടെയുള്ള സംവിധാനവും ഉണ്ട്.ക്യൂ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.ബലിയിടുന്നതിനായി തലേ ദിവസം വൈകീട്ട് എത്തുന്നവര്‍ക്ക് താമസിക്കുന്നതിനും,വസ്ത്രങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കുന്നതിനുള്ള ക്ലോക്ക് റൂം സൗകര്യങ്ങൾ ബലിതർപ്പണ ശാലക്കടുത്ത് ചോയ്സ് ആൽത്തറ സൗജന്യമായി സജ്ജമാക്കും.കൂടാതെ ബലിതര്‍പ്പണം കഴിഞ്ഞ് വരുന്നവര്‍ക്കെല്ലാവർക്കും ക്ഷേത്രത്തില്‍ സൗജന്യ പ്രഭാത ഭക്ഷണമൊരുക്കും.ബലിയിടാനെത്തുന്നവരുടെ സുരക്ഷക്കായി ചാവക്കാട് പോലീസ്,തീരദേശ പോലീസ്,ആംബുലന്‍സ്,തീരദേശ ജാഗ്രത സമിതി,ഫയർ ഫോഴ്സ് തുടങ്ങിയവരുടെ സാന്നിധ്യവും ഉണ്ടാവും.പിതൃ സായൂജ്യം പൂജ,തിലഹവനം എന്നി വഴിപാടുകളും നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടു.ജൂലായ് പതിനേഴാം തിയ്യതി മുതൽ ആരംഭിച്ച രാമായണമാസം സമാപനം ഓഗസ്റ്റ് പതിനാറാം തിയ്യതി നടക്കും.ചിങ്ങം ഒന്നിന് ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിക്കും.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍,സെക്രട്ടറി വിക്രമന്‍ താമരശ്ശേരി,വൈസ് പ്രസിഡന്റ് ബാലൻ കൊഴപ്പാട്ട്,ഷനിൽകുമാർ ചന്തിരുത്തിയിൽ,വിനയദാസ് താമരശ്ശേരി എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.