Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 07:10 IST
Share News :
കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 67-കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ (IB) രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ. എസ്.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കോഴിക്കോട് താലൂക്കിലെ ചേളന്നൂർ വില്ലേജിൽ കണ്ടത്തൂർ ദേശത്ത് ചേളന്നൂർ–പാവണ്ടൂർ റോഡിലെ മുതുവാട്ടുതാഴം ജംഗ്ഷന് സമീപംവെച്ചാണ് 20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കാക്കൂർ, പാവണ്ടൂർ ദേശം മന്ദലത്ത് വീട്ടിൽ മുരളി എ. കെ. (67)യെ അബ്കാരി നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കേസ് ചേളന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
പരിശോധനയിൽ WCEO ശ്രീജി കെ., PO(G) ദീൻ ദയാൽ, ഡി.സി. സ്ക്വാഡ് അംഗങ്ങളായ CEO അജിത് പി., അഷിൽദ് പി. എസ്., PO(G) ഷാജു സി. പി., CEO ഡ്രൈവർ ശ്രീജിത്ത് കെ. പി. എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.