Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആര്‍.ഇ.സി മലയമ്മ കൂടത്തായി റോഡ് പ്രവൃത്തി ഉദ്ഘാടനം നാളെ

25 Nov 2024 19:28 IST

Basheer Puthukkudi

Share News :

ആര്‍.ഇ.സി മലയമ്മ കൂടത്തായി റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനം നാളെ (26-11-2024) ചൊവ്വ രാവിലെ 11 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. കെട്ടാങ്ങൽ കമ്പനിമുക്കിൽ വെച്ച് നടക്കുന്ന പരിപാടിയിൽ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, ലിന്‍റോ ജോസഫ് തുടങ്ങിയവര്‍ സംബന്ധിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 61 കോടി രൂപ അനുവദിച്ച ഈ റോഡ് 7 മീറ്റര്‍ വീതിയില്‍ ടാറിംഗ്, ഇരുവശങ്ങളിലും 1.5 മീറ്റര്‍ ഫുട്പാത്ത്, ഡ്രൈനേജുകള്‍ തുടങ്ങിയ സംവിധാനങ്ങളോടെയാണ് നവീകരിക്കുന്നത്. റോഡിന്‍റെ നീളം 11.23 കി. മീറ്ററാണ്.

Follow us on :

More in Related News