Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 19:26 IST
Share News :
വള്ളിക്കുന്ന്: ജ്വാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനപക്ഷാചരണം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കൃഷ്ണാനന്ദൻ ചാമപറമ്പിൽ അധ്യക്ഷനായി. എഴുത്തുകാരൻ എ. സജീവൻ വായനയുടെ സർഗ്ഗാത്മകത എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മുനീറ അഫ്സൽ പൊതു പരീക്ഷയിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. പഞ്ചായത്തംഗം ഷെറീന ഉമ്മർ,കെ. കൃഷ്ണകുമാരി, കെ. അംബുജം, എ. പുഷ്പലത, കെ. രാമചന്ദ്രൻ, എസ്. ദിവ്യശ്രീ, വി. ശ്രീജിത വി.കെ. സന്ധ്യ, എ. സുൽഫിയ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.