Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, കാൻഫെഡ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായന ദിനാചരണം സംഘടിപ്പിച്ചു.

19 Jun 2026 19:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : വിദ്യാർത്ഥികളും യുവക്കാളും ഒഴിവ് വേളയിൽ വാട്സപ്പ് ചാറ്റിന് ഇളവ് നൽകി ദിവസേന ഒരു മണിക്കൂറെങ്കിലും പത്രങ്ങളും പുസ്തകങ്ങളും വായിക്കാനും വായനശാലകൾ സന്ദർശിക്കാനും തയ്യറാകണമെന്ന് സാംസ്കരിക പ്രവർത്തകനും എഴുത്തുകാരനുമായ മോഹൻ.ഡി. ബാബു അഭിപ്രായപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് മൊബൈൽ ലഹരി ബാധിച്ചിരിക്കുകയാണെന്നും അതിന് പ്രതിവിധി വായനയ്ക്ക് മാത്രമെ കഴിയുകയുള്ളുവെന്നും, ഒരു കാലത്ത് സന്ധ്യ സമയങ്ങളിൽ ടെലിവിഷൻ്റെ മുമ്പിൽ ചിലവഴിച്ചിരുന്ന വീട്ടമ്മമാർ പോലും ഇന്ന് വാട്സപ്പ് ചാറ്റിനാണ് മുൻഗണനൽകുന്നതെന്നു അദ്ദേഹം പറഞ്ഞു. അന്തർദേശീയ വായന ദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, കാൻഫെഡ് കോട്ടയം ജില്ലാ സമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന വായനപക്ഷാചരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം തലയോലപ്പറമ്പിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫെഡറൽ നിലയത്തിൽ നടന്ന ചടങ്ങിൽ കാൻഫെഡ് ജില്ലാ സെക്രട്ടറി എം.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് ബഷീർ ദിന പരിപാടിയിൽ തലയോലപ്പറമ്പിലെത്തിയ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന 

വി.ഡി സതീശൻ നിർദ്ദേശിച്ച കെ.വി മോഹൻ കുമാറിൻ്റെ നോവലായ ഉലയെ കുറിച്ച് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജിമോൻ പ്രഭാഷണം നടത്തി. സമിതി വൈസ് ചെയർപേഴ്സൺ പ്രൊഫ. കെ. എസ്. ഇന്ദു , ബഷീർ കഥാപാത്രം സെയ്ത് മുഹമ്മദ് , കവി സി.ജി. ഗിരിജൻ ആചാരി, അഡ്വ. എ. ശ്രീകല, എം. ജെ. ജോർജ്, കെ. അജിത്ത് കുളക്കുഴി, കുമാരി കരുണാകരൻ , കെ.എ. ഷാജഹാൻ, അഡ്വ. ശ്രീകാന്ത് സോമൻ, എം.കെ. കണ്ണൻ, , ഡോ. എസ്. പ്രീതൻ , അബ്ദുൾ കരിം ചൈതന്യ , ജെസ്സി വർഗ്ഗീസ്, കെ.ജി. രാമചന്ദ്രൻ , അനിത.എസ് സിന്ദു , സുശീല ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News