Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കാൻ മന്ത്രി മോൻസ് ജോസഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ കൗൺസിൽ ഹാളിൽ ജനപ്രതിനിധികളുടെ സംയുക്‌ത യോഗം വിളിച്ച് ചേർത്തു

01 Aug 2026 13:08 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലും കനത്ത മഴയും തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും സംബന്ധിച്ച് വിലയിരുത്തുന്നതിനായി മന്ത്രി മോൻസ് ജോസഫ്

സ്ഥലം സന്ദർശിച്ച്

ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ കൗൺസിൽ ഹാളിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും സംയുക്ത യോഗത്തിൽ പങ്കെടുത്തു.

ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി എത്തിക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ പൂർണ്ണമായും ജനങ്ങൾക്കൊപ്പമുണ്ട്. ഒറ്റക്കെട്ടായി നമുക്കീ സാഹചര്യത്തെ മറികടക്കാം എന്നും മന്ത്രി പറഞ്ഞു




Follow us on :

More in Related News