Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതുപ്രവർത്തകർ നാടിന്റെ പൊതുസ്വത്ത്; മറവൻതുരുത്ത് ഗവ.യു.പി സ്കൂളിൽ 'സ്നേഹാദരം 2025' സംഘടിപ്പിച്ചു.

18 Oct 2025 17:43 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതുപ്രവർത്തകർ നാടിന്റെ പൊതുസ്വത്ത് ' എന്ന സന്ദേശം ഉയർത്തി മറവൻതുരുത്ത് ഗവ.യു. പി സ്കൂളിൽ സംഘടിപ്പിച്ച 'സ്നേഹാദരം 2025' പരിപാടി ശ്രദ്ധേയമായി. സ്കൂളുമായി കഴിഞ്ഞ അഞ്ചുവർഷം ബന്ധപ്പെട്ട് നിന്ന തൃതല പഞ്ചായത്ത്‌ അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഒരു പഞ്ചായത്ത്‌ അംഗം എന്ന സ്ഥാനം അലങ്കരിക്കുമ്പോഴും പൊതുപ്രവർത്തക എന്ന നിലയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും ഉത്ഘാടകയും ജില്ലാ പഞ്ചായത്ത്‌ അംഗവുമായ പി. എസ് പുഷ്പമണി വിശദീകരിച്ചപ്പോൾ വേദിയിലും സദസ്സിലും ഉണ്ടായിരുന്ന പൊതുപ്രവർത്തകരെ സംബന്ധിച്ചിടത്തോളം സ്വന്തം അത് അനുഭവമായി തോന്നി. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ബിജു, ജില്ലാ പഞ്ചായത്ത്‌ അംഗം പി. എസ് പുഷ്പമണി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, മുൻ ബ്ലോക്ക്‌ മെമ്പർ സുഷമ സന്തോഷ്‌, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പ്രീതി, വൈസ് പ്രസിഡന്റ്‌ വി. ടി പ്രതാപൻ, സ്ഥിരം സമിതി അംഗങ്ങൾ ആയ ബിന്ദു പ്രദീപ്, ബി. ഷിജു, സീമാ ബിനു, കെ. ബി രമ, പോൾ തോമസ്, സി. സുരേഷ്‌കുമാർ വി. ആർ അനിരുദ്ധൻ, മല്ലിക രേമേശൻ, ഗീതാ ദിനേശൻ, മജിത ലാൽജി, പ്രമീള രമണൻ, മോഹൻ കെ. തോട്ടുപുറം, കെ. എസ് ബിജുമോൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. പ്രഥമ പൂർവ്വ വിദ്യാർത്ഥി ശ്രേഷ്ഠ പുരസ്‌കാരം സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി പപ്പൻ അഞ്ചുപറയ്ക്ക് ചടങ്ങിൽ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ. പി. ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സി. പി പ്രമോദ്, എസ് എം സി ചെയർമാൻ ആർ. ഗിരിമോൻ, പി ടി എ വൈസ് പ്രസിഡന്റ്‌ വി. പി ജയകുമാർ, എം പി ടി എ പ്രസിഡന്റ്‌ സൗധ, എസ് എം സി വൈസ് ചെയർമാൻ വേണുഗോപാൽ, അധ്യാപകരായ ബോബി ജോസ്, ഐശ്വര്യ അഭിലാഷ്, പ്രകാശൻ മൂഴിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് പായസ വിതരണവും നടത്തി.

Follow us on :

More in Related News