Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എസ്.സി ഹൈസ്കൂൾ മലയാളം അദ്ധ്യാപിക തസ്തികയിലേക്ക് അപേക്ഷ വെച്ച യുവതിയെ അക്ഷയകേന്ദ്രം ജീവനക്കാർ വഞ്ചിച്ചെന്ന് പരാതി..

11 Jun 2025 20:04 IST

MUKUNDAN

Share News :

ഗുരുവായൂർ:പി.എസ്.സി ഹൈസ്കൂൾ മലയാളം അദ്ധ്യാപിക തസ്തികയിലേക്ക് അപേക്ഷ വെച്ച യുവതിയെ അക്ഷയ കേന്ദ്രം ജീവനക്കാർ വഞ്ചിച്ചെന്ന് പരാതി.പി.എസ്.സി മലപ്പുറം സീനിയർ ഓഫീസർക്ക് ഇരിങ്ങപ്പുറം സ്വദേശിനി പി.എസ്.ശാരി ആണ് പരാതി നൽകിയത്. ഓഗസ്റ്റ് 1 ന് പരീക്ഷ നടക്കുന്ന പി.എസ്.സി ആപ്ലിക്കേഷൻ ജൂൺ 2-ന് ശാരി കോട്ടപ്പടിയിലുള്ള അക്ഷയ കേന്ദ്രം വഴി അപേക്ഷ വെച്ചിരുന്നു.എന്നാൽ ജൂൺ 9 ന് ആപ്ലിക്കേഷൻ ചെക്ക് ചെയ്തപ്പോഴാണ് സബ്മിറ്റ് ആയിട്ടില്ല എന്ന വിവരം അറിയുന്നത്.ഇത് അക്ഷയ കേന്ദ്രം ജീവനക്കാരുടെ അനാസ്ഥയാണെന്നും,കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും,തനിയ്ക്ക് പി.എസ്.സി പരീക്ഷ എഴുതാനുള്ള സൗകര്യം അനുവദിച്ച് തരണമെന്നും പരാതിയിൽ പറയുന്നു.





Follow us on :

More in Related News