Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പശ്ചാതല സൗകര്യങ്ങൾക്കും, ശുചിത മാലിന്യ സംസ്കരണ പദ്ധതികൾക്ക് മുൻഗണ നൽകും. മുക്കം നഗരസഭ ബജറ്റ് .

29 Mar 2025 17:19 IST

UNNICHEKKU .M

Share News :

മുക്കം:പശ്ചാത്തല സൗകര്യങ്ങള്‍ക്കും ശുചിത്വ-മാലിന്യ സംസ്കരണ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് മുക്കം നഗരസഭ 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് അംഗീകരിച്ചു. 63.13 കോടി രൂപ വരവും 60.49 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.പി. ചാന്ദ്നി അവതരിപ്പിച്ചത്. 

മുക്കം നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി നിലനിര്‍ത്തുന്നതിനായി 1.23 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 

നഗരസഭാ ഓഫീസ് കോംപ്ലക്സിന് 1 കോടി രൂപയും പുതിയ ബസ്സ്റ്റാന്‍റിന് 50 ലക്ഷം രൂപയും ശ്മശാനത്തിന് 50 ലക്ഷം രൂപയും നീക്കിവെച്ചു. നഗരത്തില്‍ പേ പാര്‍ക്കിംഗിനും ഷീ ലോഡ്ജ് ആരംഭിക്കാനും തുക മാറ്റിവെച്ചിട്ടുണ്ട്. നഗരസഭയില്‍ ഒരു വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. തെരുവു വിളക്കുകള്‍ക്കായി 35 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഫ്ളാറ്റ് സമുച്ചയം അനുവദിക്കുന്നതിനായി 1.75 കോടി രൂപനീക്കിവെച്ചിട്ടുണ്ട്.ഇരുവഴിഞ്ഞിയുടെ തീരസംരക്ഷണത്തിനാീയിചെറുകിട ജലസേചന വകുപ്പിന്‍റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി 1 കോടി രൂപ മാറ്റിവെച്ചു. കാര്‍ഷിക മേഖലയ്ക്കായി 40 ലക്ഷവും മൃഗസംരക്ഷണ മേഖലയില്‍ 18 ലക്ഷവും ക്ഷീരവിസനത്തിനായി 24 ലക്ഷവും വകയിരുത്തിയ ബജറ്റില്‍ മരാമത്ത് പ്രവൃത്തികള്‍ക്കായി 8 കോടി രൂപ നീക്കിവെച്ചു. വനിതാക്ഷേമത്തിനായി 56 ലക്ഷവും വയോജന ക്ഷേമത്തിനായി 13.5 ലക്ഷവും അനുവദിച്ചു. ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 40.75 ലക്ഷം രൂപ നീക്കിവെച്ച ബജറ്റില്‍ സാന്ത്വന പരിചരണ മേഖലയ്ക്കായി 25 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 80 ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വികസനത്തിനായി 2.47 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.

വനിതകള്‍ക്കായി ഹോം നഴ്സിംഗ് പരിശീലനം, ഹോം ടെക്നീഷ്യന്‍ കോഴ്സ്, തൊഴില്‍ നൈപുണ്യവും വ്യക്തിഗത വികസനവും വികസിപ്പിക്കുന്നതിനായുള്ള ഫിനിഷിംഗ് സ്കൂള്‍, ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് കപ്പാസിറ്റി ബില്‍ഡിംഗ് പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി, ഭിന്നശേഷി വിഭാഗത്തിനായി റിഹാബിലിറ്റേഷന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍റര്‍, വനിതകള്‍ക്കുള്ള കായികമേള തുടങ്ങിയവ ഈ വര്‍ഷത്തെ നൂതന പദ്ധതികളാണ്.

Follow us on :

More in Related News