Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 22:13 IST
Share News :
ഐക്കരപ്പടി: ഐക്കരപ്പടിയിലെ മുസ്‌ലിംലീഗ് നേതാവും രാമനാട്ടുകര മാഷ് ആൻറ് ഗോഷ് ഹോം അപ്ലയൻസസ് ഉടമയുമായ ഐക്കരപ്പടി ഷഹീർ മൻസിലിൽ പി.പി അബ്ദുൽ നാസർ (62) നിര്യാതനായി. ഐക്കരപ്പടി ടൗൺ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ്, കെ.എൻ.എം ഐക്കരപ്പടി യൂണിറ്റ് സെക്രട്ടറി,
വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് വൈസ് പ്രസിഡന്റ്,
കനിവ് റിഹാബിലിറ്റേഷൻ സെൻ്റർ കുറിയേടം ചെയർമാൻ, ഐക്കരപ്പടി സലഫി മദ്രസ്സ ഐക്കരപ്പടി കൺവീനർ, ഐക്കരപ്പടി മസ്ജിദുൽ ഫുർഖാൻ കമ്മിറ്റി അംഗം
എന്നീ പദവികളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചെറുകാവ് പഞ്ചായത്ത് മുസ്‌ലിംലീഗ് വളണ്ടിയർ
കോർ ക്യാപ്റ്റൻ, ഐക്കരപ്പടി മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി, ട്രഷറർ, വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് ജനറൽ സെക്രട്ടറി തുടങ്ങി മത, രാഷ്ട്രീയ, സാമൂഹൃ, സാംസ്കാരിക മേഖലകളിൽ വിവിധ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പിതാവ്: പരേതനായ എടമ്പാട്ട് പുഴുത്തിനിപ്ര അബ്ദുൽ ജബ്ബാർ മാസ്റ്റർ. മാതാവ്: പരേതയായ നഫീസക്കുട്ടി.
ഭാര്യ: താഹിറ.
മക്കൾ: പി.പി അബ്ദുൽ വാഹിദ് (ദുബൈ കെ.എം.സി.സി ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ശഫീഖ (കുനിയിൽ),
പി.പി ഷഹീർ (ഐക്കരപ്പടി ടൗൺ മുസ്‌ലിം യൂത്ത്ലീഗ് പ്രസിഡന്റ്).
മരുമക്കൾ: റഫീഖുൽ അമീൻ (ദമ്മാം), ലയ,
ഫാത്തിമ ബീവി.
സഹോദരങ്ങൾ: നജീബ്, ഹബീബ് (ദുബൈ), ഹസ്സൻകോയ, സക്കീന (ചിറയിൽ), പരേതരായ
ഉമ്മർ, ഫൈസൽ.
Follow us on :
Tags:
More in Related News
Please select your location.