Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ പെരുമ്പാവൂർ പ്രവാസികളുടെ ഈദ് സംഗമം നടത്തി.

12 Jun 2025 02:24 IST

ISMAYIL THENINGAL

Share News :

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഖത്തർ (പി പി എ ക്യു ) സംഘടിപ്പിച്ച ഈദ് സംഗമം, ബർവാ മദീനത്തിലുള്ള ഡയനാമിക് സ്പോർട്സ് ഹാളിൽ ആഘോഷപൂർവം നടന്നു.


ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 200ലധികം പെരുമ്പാവൂർ സ്വദേശികൾ പങ്കെടുത്ത പരിപാടി, പ്രവാസി കുടുംബങ്ങൾക്കായി ആഹ്‌ളാദത്തിന്റെയും സാംസ്കാരികത്തിന്റെയും ഒത്തുചേരലായി മാറി.


പി പി എ ക്യു വൈസ് പ്രസിഡന്റ് ഷബാൻ ചുണ്ടക്കാടൻ, സെക്രട്ടറി നിഷാദ് സെയ്ദ്, ട്രഷറർ സനന്ത് രാജ്, ഈദ് സംഗമം കമ്മിറ്റി കൺവീനർ അൻസാർ വെള്ളകൂടി, സലീൽ സലാം എന്നിവർ നേതൃത്വം നൽകി. കമ്മിറ്റി അംഗങ്ങളായ സനൂപ് കെ.അമീർ, സുനിൽ പെരുമ്പാവൂർ, സുനിൽ മുല്ലശ്ശേരി, രാജേഷ് എം.ജി, ജിബിൻ, നിധിൻ, നിയാസ് കാസിം, ജോണി പൈലി, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, സുനില ജബ്ബാർ, നീതു അഭിലാഷ്, മർലിയ അജാസ് എന്നിവരും പരിപാടിയുടെ വിജയത്തിന് നിർണായകമായ പങ്കുവഹിച്ചു.


അൻസാ സനൂപ്, അഞ്ജലി നിധിൻ തുടങ്ങിയ പ്രതിനിധികളും ഈദ് സംഗമത്തിൽ സജീവമായിരുന്നു. കലാപരിപാടികൾ, കളികൾ, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ തുടങ്ങിയവ ചടങ്ങിന് വർണശബളത നൽകി. കുടുംബങ്ങൾ പങ്കെടുക്കാൻ എത്തിയ ഈ സംഗമം, പ്രവാസിയുടെ കൂട്ടായ്മയുടെ കരുത്ത് വീണ്ടും തെളിയിച്ചുവെന്ന അഭിപ്രായത്തിലാണ് സംഘാടകർ.


സംഘടന അടുത്തതായി നടത്തപ്പെടാനിരിക്കുന്ന പ്രധാന പ്രവർത്തനങ്ങളായ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്, മെഗാ ഓണ സംഗമം എന്നിവയെക്കുറിച്ച് നീതു അഭിലാഷ്, മൊഹമ്മദ് ജിബിൻ, സലീൽ സലാം എന്നിവർ വിശദമായ വിവരങ്ങൾ പങ്കുവെച്ചു.


Follow us on :

More in Related News