Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 19:01 IST
Share News :
സോഹാർ: ഒമാന്റെ 56-ാമത് ദേശീയദിനത്തോടനുബന്ധിച്ച് സോഹാർ കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടി ജനപങ്കാളിത്തം കൊണ്ടും സൗഹാർദാന്തരീക്ഷം കൊണ്ടും ശ്രദ്ധേയമായി. ഒമാന്റെ ദേശീയ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും പുരോഗതിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി പ്രവാസി സമൂഹത്തിന്റെ രാജ്യത്തോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്ന വേദിയായി.
അൽ ത്വരീഫ് ഗ്രൗണ്ടിൽ നടന്ന ആഘോഷപരിപാടി മസ്കറ്റ് കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് വാണിമേൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ, സോഹാർ കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീസ് ഇരിക്കൂർ, ഷബീറലി മാസ്റ്റർ, മുസ്തഫ മുഴുപ്പിലങ്ങാട്, അഷ്റഫ് മലപ്പുറം, പി.ടി.പി ഹാരിസ്, അനീഷ് ആതവനാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക് മുറിക്കൽ ചടങ്ങിലും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വനിതാ വിംഗ്, ചിൽഡ്രൻസ് വിംഗ് അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ആഘോഷത്തിൽ പങ്കുചേർന്നു.
ഒമാന്റെ ചരിത്രവും ദേശീയ ഐക്യവും വികസന നേട്ടങ്ങളും അനുസ്മരിച്ച നേതാക്കൾ, സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ചേർത്തുനിർത്തുന്ന രാജ്യത്തിന്റെ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പാരമ്പര്യം എടുത്തുപറഞ്ഞു. ഒമാന്റെ സമാധാനത്തിനും ഐശ്വര്യത്തിനും കൂടുതൽ പുരോഗതിക്കും ആശംസകൾ നേർന്നുകൊണ്ടാണ് പരിപാടി സമാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.