Tue Dec 12, 2023 10:56 PM 1ST

Sign In

ഓർത്തഡോക്സ് ദൈവശാസ്ത്ര പഠനത്തിൽ ഡിപ്ലോമ നേടി ഡോ. ആനി മേരി പോൾ

22 Nov 2026 18:36 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യു.കെ.–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഡിപ്ലോമ ഇൻ ഓർത്തഡോക്സ് തിയോളജി (DOT) പഠനപദ്ധതി വിജയകരമായി പൂർത്തിയാക്കി ഡോ. ആനി മേരി പോൾ ഡിപ്ലോമ കരസ്ഥമാക്കി.

2026 ഒക്ടോബർ 3-ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ബിരുദദാന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയിൽനിന്ന് ഡോ. ആനി മേരി പോൾ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

2014 മുതൽ ഒമാനിലെ സോഹാറിൽ ദന്ത രോഗവിദഗ്ധയായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ആനി നിലവിൽ അൽ ഹംബറിലുള്ള സൈൻ മെഡിക്കൽ സെന്ററിൽ ലേസർ ദന്തചികിത്സാ വിദഗ്ധയായി ജോലി ചെയ്യുന്നു. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ ഡോ. ആനി, ജെബി ഫിലിപ്പ് ജേക്കബിന്റെ സഹധർമ്മിണിയാണ്.

പ്രൊഫഷണൽ രംഗത്തെ തിരക്കുകൾക്കിടയിലും ദൈവശാസ്ത്ര പഠനത്തിന് സമയം കണ്ടെത്തി അത് വിജയകരമായി പൂർത്തിയാക്കിയ ഡോ. ആനി മേരി പോളിന് ഇടവകാംഗങ്ങളും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ നേർന്നു.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News