Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 23:18 IST
Share News :
വൈക്കം: ടി.വിപുരം കൊട്ടാരപ്പള്ളിയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീട്ടിലെ പാചകവാതക സിലിണ്ടർ പൊട്ടി തെറിച്ച് ഉണ്ടായ അപകടത്തിൽ വീടിന് വൻ നാശം. ചൊവ്വാഴ്ച വൈകിട്ട് 5 മണി ഓടെയാണ് സംഭവം. കൊട്ടാരപ്പള്ളി ഹോമിയോ ആശുപത്രിക്ക് പിൻഭാഗത്തുള്ള കെട്ടിടത്തിലാണ്
അപകടമുണ്ടായത്. സംഭവ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. രണ്ട് ഇതര സംസ്ഥാന കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നോളം സിലിണ്ടറുകൾ മുറികളിൽ ഉണ്ടായിരുന്നെങ്കിലും ഇതിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ അറിയിച്ചാണ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയതും ആളിപ്പടർന്ന തീ കെടുത്തിയതും. തീപിടുത്തത്തിൽ
വീടിൻ്റെ ഭിത്തി, ജനൽ, വാതിൽ, വീട്ടു ഉപകരണങ്ങൾ തുടങ്ങിയവ കത്തി നശിച്ചു.ഒരു ലക്ഷത്തോളം രൂപയുടെനഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.