Tue Dec 12, 2023 10:56 PM 1ST

Sign In

ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ ആത്മാർഥമായി സ്നേഹിച്ചു, തിരിച്ച് സ്‌നേഹിച്ചോ എന്ന് പറയാനാവില്ല; രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്: മറിയാമ്മ ഉമ്മൻ

24 Nov 2026 21:57 IST

CN Remya

Share News :

കോട്ടയം: ഉമ്മൻചാണ്ടി ഷാഫി പറമ്പിലിനെ ആത്മാർഥമായി സ്നേഹിച്ചു. എന്നാൽ തിരിച്ച് സ്‌നേഹിച്ചോ എന്ന് തനിക്ക് പറയാനാവില്ലെന്ന് മറിയാമ്മ ഉമ്മൻ. രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത് ശരിയാണ്. അദേഹം തീവ്രമായി ഉമ്മൻ ചാണ്ടിയെ പിന്തുണച്ചു. ‌ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഉമ്മൻചാണ്ടിയുടെ കാലത്ത് കൊച്ചു പിള്ളേരായിരുന്നു. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് നേരെ വന്ന സൈബർ ആക്രമണം മറ്റൊരാൾക്ക് നേരെയും വന്നിട്ടില്ല. ഷാഫി പറമ്പിൽ എ ഗ്രൂപ്പിൽ ഇല്ല. ഉമ്മൻചാണ്ടിയെ വേട്ടയാടിയപ്പോൾ മാറിനിന്നവർ ഏറെയുണ്ട്. എന്നാൽ എല്ലാവരുടെയും പേരുകൾ തനിക്ക് ഓർമ്മയില്ല. എ ഗ്രൂപ്പിനെ നയിക്കാൻ സീനിയർ നേതാക്കളുണ്ടായിരുന്നുവെന്ന് മറിയാമ്മ പറഞ്ഞു. കോൺഗ്രസ് വലിയൊരു പ്രസ്ഥാനമാണ്. ഉമ്മൻചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ. എസ് അഖിലിൻ്റെ പേരുണ്ടായിരുന്നുവെന്ന് മറിയാമ്മ വെളിപ്പെടുത്തി. എല്ലാവരെയും ചേർത്തുകൊണ്ടുപോകണമെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.

Follow us on :

More in Related News