Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 15:14 IST
Share News :
മസ്കറ്റ്: ഒമാനിലെ സൂറിലും സോഹാറിലും ദീർഘകാലം പ്രവാസിയായിരുന്ന തിരുവനന്തപുരം കിളിമാനൂർ തട്ടത്തുമല സ്വദേശി വട്ടക്കൈത സുരേന്ദ്രന്റെ മകൻ വിനോദ് സുരേന്ദ്രൻ (46) നാട്ടിൽ നിര്യാതനായി.
ഒരു വർഷം മുമ്പാണ് വിനോദ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പത്ത് വർഷത്തോളം സൂറിലും രണ്ട് വർഷത്തോളം സോഹാറിലും വർക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തിരുന്നു.
പരേതയായ ശാന്തകുമാരിയാണ് മാതാവ്. ഭാര്യ: അനിത ആർ.എസ്. മക്കൾ: അൻവിൻ വിനോദ്, അനാമിക വിനോദ്. സഹോദരങ്ങൾ: സന്തോഷ് (ഒമാൻ, സമായിൽ), ദവൻ.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.