Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Nov 2026 19:05 IST
Share News :
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ ‘പ്രവാസ കൈരളി സാഹിത്യ പുരസ്കാരം’ പ്രശസ്ത എഴുത്തുകാരി ഡോ. ആർ. രാജശ്രീയുടെ ‘ആത്രേയകം’ എന്ന നോവലിന് ലഭിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് മലയാള വിഭാഗം സംഘടിപ്പിച്ച കേരളോത്സവത്തിലാണ് പുരസ്കാര സമർപ്പണം നടന്നത്.
നവംബർ 21-ന് ഗോൾഡൻ തുലിപ്പ് ഹോട്ടലിലെ ജബൽ അൽ ഖമർ ഹാളിൽ വിപുലമായ കലാപരിപാടികളോടെയാണ് കേരളോത്സവം സംഘടിപ്പിച്ചത്. മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കരയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സതീഷ് ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര ഡോ. ആർ. രാജശ്രീക്ക് പുരസ്കാരം സമ്മാനിച്ചു. കോ-കൺവീനർ രമ്യ ടെൻസിൽ, ട്രഷറർ അനീഷ് ജി. പിള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടീന ബാബു, സതീഷ് കുമാർ, വിനോജ് വിൽസൺ, സുനിൽകുമാർ, സജിമോൻ, കൃഷ്ണേന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലയാള ഭാഷയെയും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയും കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘എന്റെ കേരളം മലയാളം’ പ്രശ്നോത്തരിയിൽ ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 950 ഓളം വിദ്യാർഥികൾ പങ്കെടുത്തു. മത്സരത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഡോ. ആർ. രാജശ്രീ വിതരണം ചെയ്തു.
കേരളോത്സവത്തിന്റെ ഭാഗമായി നവംബർ 20-ന് ‘എഴുത്തിലെയും വായനയിലെയും കാലങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാഹിത്യ ചർച്ചയും മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇതിന്റെ തുടർച്ചയായി നവംബർ 26-ന് വൈകിട്ട് ആറിന് ബൗഷറിലെ സി.ബി.എഫ്.എസ് ഹാളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ബാലദിനാഘോഷം സംഘടിപ്പിക്കും. പ്രശസ്ത കലാകാരൻ പ്രദീപ് പൂലാനി മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹത്തിന്റെ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കരയാണ് ഇക്കാര്യം അറിയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.