Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേയ്ത്ര ആശുപത്രിയിൽ വിയ ബൈ തുലാ ക്ക് ആരംഭമായി

27 Mar 2025 11:10 IST

Fardis AV

Share News :


കോഴിക്കോട്: മേയ്ത്ര ആശുപത്രിയിൽ തുലാ ക്ലിനിക്കൽ വെൽനെസ്സ് സാങ്ച്വറിയുടെ ‘വിയ ബൈ തുലാ’ എന്ന സമഗ്ര ആരോഗ്യകേന്ദ്രത്തിന് ആരംഭമായി. 


ലോകത്തിലെ ആദ്യത്തെ ക്ലിനിക്കൽ വെൽനെസ് സങ്കേതമായ തുലാ യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിയ, ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും ഒന്നിച്ച് ചേർത്ത് സമഗ്ര ആരോഗ്യ പരിചരണം നൽകുന്ന പുതിയൊരു രീതിയാണ്.


മേയ്ത്ര ആശുപത്രിയിലെ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങിൽ ആശുപത്രി ചെയർമാൻ ഫൈസൽ കോട്ടിക്കോളോൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഷബാന ഫൈസൽ, സി.ഇ.ഒ നിഹാജ്‌ ജി. മുഹമ്മദ്, ഡോ: വിഷ്ണുരാജ് പ്രകാശ്, ഡോ എസ് രാധാകൃഷ്ണൻ, ഡോ ഉർവശി നൈതാനി, ഡോ.ചന്ദൻ, ഡോ. അയന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


സമഗ്ര ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും പുതിയ വഴികളിലേക്ക് വ്യക്തികൾക്ക് മാർഗനിർദേശം നല്കു


ന്ന വിയ യുടെ തുടക്കം, മേയ്ത്ര ആശുപത്രിയുടെ രോഗികേന്ദ്രിതമായ ആരോഗ്യ പരിചരണ ദൗത്യത്തിലെ ഒരു നിർണായക ഘട്ടമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.




Foto caption: 




ചടങ്ങിൽ വെച്ച്


വിയ കാർഡ് പ്രകാശനം


ഫൈസൽ കൊട്ടിക്കോളൻ, ശബാന ഫൈസൽ , 


കെ ഇ


മൊയ്‌തു , ഖദീജ മൊയ്‌തു എന്നിവർ ചേർന്ന് നിർവഹിക്കുന്നു.


നിഹാജ് മുഹമ്മദ്,Dr വിഷ്ണു പ്രകാശ് സമീപം.


Follow us on :

More in Related News