Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 07:58 IST
Share News :
കോഴിക്കോട്: സ്പൈനൽ കോർഡിന് മുൻവശത്ത് D3-D4 ഭാഗത്ത് രൂപപ്പെട്ട ഓസ്റ്റിയോമ ട്യൂമർ എൻഡോസ്കോപ്പിക് രീതിയിൽ വിജയകരമായി നീക്കം ചെയ്ത് കോഴിക്കോട് സ്റ്റാർകെയർ ആശുപത്രി നേട്ടം കൈവരിച്ചു. എൻഡോസ്കോപ്പിക് ആൻഡ് റോബോട്ടിക് സ്പൈൻ സർജനായ ഡോ. ഫസൽ റഹ്മാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
36 വയസ്സുള്ള വനിതാ രോഗിക്ക് ഇന്ത്യയിലെയും വിദേശത്തെയും ആശുപത്രികളിലായി നേരത്തെ രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നെങ്കിലും രോഗാവസ്ഥയിൽ പുരോഗതിയുണ്ടായിരുന്നില്ല. തുടർന്നാണ് സ്റ്റാർകെയർ ആശുപത്രിയിൽ ചികിത്സ തേടിയത്.
അത്യാധുനിക 'എൻഡോസ്കോപ്പിക് paraUBE' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്ത് സ്പൈനൽ കോർഡിലെ സമ്മർദം ഒഴിവാക്കുകയായിരുന്നു. D3-D4 ഭാഗത്തെ സ്പൈനൽ കോർഡിന് മുൻവശത്തുള്ള ഓസ്റ്റിയോമ എൻഡോസ്കോപ്പിക് രീതിയിൽ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണിതെന്ന് ഡോ. ഫസൽ റഹ്മാൻ അവകാശപ്പെട്ടു. എൻഡോസ്കോപ്പിക് സ്പൈൻ സർജറി രംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഡോ. ഫസൽ റഹ്മാൻ (എൻഡോസ്കോപ്പിക് ആൻഡ് റോബോട്ടിക് സ്പൈൻ സർജൻ), ഡോ. ആഷിഖ് അഷ്റഫ് (കൺസൾട്ടന്റ് ആൻഡ് വിഭാഗം മേധാവി, അനസ്തീഷ്യോളജി), സി.ഇ.ഒ സത്യ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫെബിൻ തൻവീർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.