Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട്പഞ്ചായത്തിനെ മാലിന്യ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു

30 Mar 2025 08:26 IST

PEERMADE NEWS

Share News :




പീരുമേട്:

മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി പീരുമേട് പഞ്ചായത്ത് മാലിന്യമുക്ത് പഞ്ചായത്തായി പ്രഖ്യാപനം നടന്നു. ഇന്നലെ പീരുമേട് പഞ്ചായത്ത് ഹാളിൽ നടന്ന പ്രത്യേക യോഗത്തിൽ പ്രഖ്യാപനം നടത്തി. യോഗം അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത ഷൈജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി ഹെലൻ അദ്ധ്യക്ഷതവഹിച്ചു.


യോഗത്തിൽ ഹരിത കർമ്മ സേന അംഗങ്ങൾ, ശുചീകരണ പ്രവർത്തകർ, ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പ്രവർത്തകർക്കുള്ള പുരസ്കാരങ്ങൾ നൽകി. 17 വാർഡുകളിൽ മികച്ച ഹരിത വീട്,മികച്ച സ്ഥാപനം, മികച്ച വാർഡ് മികച്ച റെസിഡൻസ് അസോസിയേഷൻ, മികച്ച ഹരിത വായനശാല,മികച്ച വിദ്യാലയം, മികച്ച അയൽ കൂട്ടം, ഹരിത ടൗൺ, മികച്ച ജനകീയസംഘടന, ഹരിത രത്നം അവാർഡ്എന്നിവ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉള്ള പുരസ്കാരങ്ങൾ നൽകി.

പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പരിപാടികൾ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻമാരായപി.എ.ജേക്കബ്ബ്, എൻ.സുകുമാരി, എ.ജെ.തോമസ്, പഞ്ചായത്ത് സെക്രട്ടറി പ്രേം നിർമ്മലൻ എസ്.പി., എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News