Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 18:17 IST
Share News :
പരപ്പനങ്ങാടി : ജീവിതത്തിൻ്റ സായന്തനങ്ങളിൽ ആസ്വാദനത്തിൻ്റ കുളിർ തെന്നലേകി കഴിഞ്ഞകാല സ്മരണകളയവിറക്കി അർമാദിക്കാൻ വയോജനങ്ങൾക്ക് വേണ്ടി പരപ്പനങ്ങാടി നഗര സഭ ഒരുക്കിയ വയോജന സംഗമം ഗംഭീരമായി. "ഞമ്മക്ക് കൊർചേരം സൊറ പറഞ്ഞിരിക്കാം" എന്ന തലക്കെട്ടിനെ അന്വർത്ഥമാകും വിധം വയോജനങ്ങളുടെ പങ്കാളിത്തം ഏറെ ആവേശം പകർന്നു.
പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ അധ്യക്ഷൻ പി പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
95 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാരെ ചടങ്ങിൽ ആദരിച്ചു. വയോജങ്ങളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
ഗതകാലസ്മരണകൾക്ക് വർണ പകിട്ടേകി കലാപ്രകടനങ്ങൾക്കും വേദിയായി.
വിശ്രമ ജീവിതത്തിൽ ഏകാന്തതയുടെ തടവറയിൽ നിന്ന് ആശയവിനിമയ ലോകത്തേക്ക് കൈ പിടിച്ചുയർത്തി മനസിന് ഉണർവും ഉന്മേഷവും ഊർജവും നൽകുന്ന സംവിധാനങ്ങളാണ് സമൂഹത്തിന് അനിവാര്യമായിട്ടുള്ളത്.
എന്നാൽ വൃദ്ധ മാതാപിതാക്കൾ തങ്ങളുടെ മക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന കാരുണ്യത്തിൻ്റെ തലോടലുകളും സാധ്യമാകണം. അത്തരം ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്തിരിയുന്ന തലമുറയുടെ ഒളിച്ചോട്ടവും അനുവദിക്കാനാവില്ല. മക്കളുടെ പരിചരണത്തോടൊപ്പം സമകാലികരായ സുഹൃത്തുക്കളോടൊപ്പം അൽപസമയം പങ്കിടാനുള്ള അവസമൊരുക്കിയാണ് സംഗമത്തിന് നാന്ദി കുറിച്ചത്.
ഡെപ്യൂട്ടി ചെയർപേഴ്സൺ ബിപി സാഹിദ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി മുഹ്സിന, സുഹറ വി.കെ, സീനത്ത് ആലി ബാപ്പു, ഖൈറുന്നിസ താഹിർ, സി. നിസാർ അഹമ്മദ്, മുൻ ചെയർമാൻ എ ഉസ്മാൻ, മുൻ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ഷഹബാനു മുൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ കെ സി നാസർ, സുമി റാണി, മഞ്ജുഷ പ്രലോഷ്, കോയ
സ്വാഗത സംഘതിന് വേണ്ടി പാലക്കണ്ടി വേലായുധൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു, കൗൺസിലർ ബേബി അച്ചുതൻ പരിപാടിക്ക് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.