Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ബേബി റോഡ് സെന്ററിൽ ആക്രി കടയ്ക്ക് തീപിടിച്ചു

10 Mar 2026 20:13 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ബേബി റോഡ് സെന്ററിൽ ആക്രി കടയ്ക്ക് തീപിടിച്ചു.മണത്തല ബേബി റോഡ് കണ്ടരാശ്ശേരി സിജിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടക്കാണ് തീ പിടിച്ചത്.ഇന്ന് വൈകിട്ട് മൂന്നുമണിക്കാണ് സംഭവം.വിവരമറിഞ്ഞ് ചാവക്കാട് പോലീസും ഗുരുവായൂർ,കുന്നംകുളം ഫയർഫോഴ്സും സ്ഥലത്തെത്തി.അഗ്നിരക്ഷാ ശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു.ഷീറ്റ് മേഞ്ഞ ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു.കൂടാതെ ബ്ലാങ്ങാട് ബീച്ച്,ഇരട്ടപ്പുഴ ബേബി റോഡ് സെന്റർ ഉൾപ്പെടെയുള്ള പ്രധാന ഇന്റർനെറ്റ്,കേബിൾ ലൈനുകൾ എല്ലാം വിച്ഛേദിക്കപ്പെട്ടു.സമീപത്തെ വീടുകളിലും തീപിടുത്തത്തിൽ ഭാഗികമായ നഷ്ടങ്ങൾ സംഭവിച്ചു.ഇലക്ട്രിക് പമ്പ്,വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ കത്തി നശിച്ചു.കണ്ടരാശ്ശേരി സോമലതയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്,ദാസൻ,ഷാജി എന്നിവരുടെ മുറികളിലും കണ്ടരാശരി വിജയ,വിശ്വംഭരൻ എന്നിവരുടെ വീടുകളിലും ഭാഗികമായി നഷ്ടങ്ങൾ ഉണ്ടായി.വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള വീട്ടിലെ വൈദ്യുതോപകരണങ്ങളും കത്തി നശിച്ചതായി സന്തോഷ് പറഞ്ഞു.ഒരുമണിക്കൂർ നീണ്ട പ്രവർത്തിക്കൊടുവിൽ തീ അണച്ചു.പിന്നീട് ഹിറ്റാച്ചി കൊണ്ടുവന്ന് ആക്രിക്കടയിലെ സാധനങ്ങൾ നീക്കം ചെയ്തു.കത്തി പിടിച്ചിരുന്ന മറ്റ് ഭാഗങ്ങളും അണച്ചു.ആക്രിക്കടയിൽ ഏകദേശം 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.



Follow us on :

More in Related News