Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 20:42 IST
Share News :
ന്യൂദൽഹി/തിരുവനന്തപുരം- യുഎസ്- ഇസ്രാഈൽ സഖ്യത്തിന്റെ ഇറാൻ ആക്രമണത്തെ തുടർന്ന് എണ്ണവിതരണത്തിലുണ്ടായ പ്രതിസന്ധി രാജ്യത്തെയാകെ ബാധിക്കുന്നു. എൽപിജി ബുക്ക് ചെയ്ത ഉപയോക്താക്കൾ ഇനി 45 ദിവസം കാത്തിരിക്കേണ്ടി വരും. നഗരപ്രദേശങ്ങളിൽ ഇത് 25 ദിവസമായിരിക്കും. ഇന്ന് സംസ്ഥാനത്താകെ എൽപിജി വിതരണത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതേസമയം സംസ്ഥാനത്തു രൂക്ഷമാകുന്ന പാചകവാതക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേർന്നു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍, തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ്, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ പൊതുമേഖല എണ്ണക്കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനത്തു പലയിടത്തും പാചകവാതക ക്ഷാമം മൂലം ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിടേണ്ടിവരുന്ന സാഹചര്യത്തില്‍ പൂഴ്ത്തിവയ്പ് തടയാനും ഗ്യാസ് വിതരണം സുഗമമാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.
അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക്സഭയിൽ വ്യക്തമാക്കി
Follow us on :
More in Related News
Please select your location.