Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരികെ കുന്നിൻ മുകളിലേക്ക് വീണ്ടും.

11 Mar 2026 09:51 IST

enlight media

Share News :

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ ഭൂപടത്തിൽ മികച്ച പഠനനിലവാരമുള്ള ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാധ്യാപക- പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 2 ന് വ്യാഴാഴ്ച 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കുന്നു.

സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഉൾപ്പെടെ അഞ്ച് അധ്യാപകരുടെ യാത്രയപ്പ് ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.

'തിരികെയരികെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്കൂളിലെ വിദ്യാർഥികളുടെയും പൂർവാ അധ്യാപകരുടെയും സംഗമമാണ് മുഖ്യ പരിപാടി.

1964 ൽ തുടക്കം കുറിച്ച സ്കൂളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.

സ്കൂളിലെ ഹെഡ്മാസ്റ്ററും പൂർവ്വ വിദ്യാർത്ഥിയുമായ യു.പി മുഹമ്മദലി ,മലപ്പുറം ജില്ലയിലെ രേവതിയാൽ സ്വദേശിയായ ഗണിതശാസ്ത്ര അധ്യാപകൻ അലി അഷറഫ് പി , പൊറ്റശ്ശേരി സ്വദേശിയും ഫിസിക്സ് അധ്യാപകനുമായ ബഷീർ ഇ, നരിക്കുനി സ്വദേശിയും ഹയർ സെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ് അധ്യാപകനുമായ അസൈൻ ടി പി , പൊറ്റശ്ശേരി സ്വദേശിയും ഹയർസെക്കൻഡറി വിഭാഗത്തിൽ എക്കണോമിക്സ് അധ്യാപകനുമായ അബ്ദുൽ ഗഫൂർ അമ്പലത്തിങ്ങൽ എന്നിവരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്.

ഏപ്രിൽ രണ്ടാം തീയതി രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും പിടിഎയും.

Follow us on :

More in Related News