Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തുകുളങ്ങരയില്‍ വീടുകള്‍ക്കരികെ ഒറ്റയാനെത്തി,വാഴകൃഷി നശിപ്പിച്ചു

25 Nov 2024 08:31 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

പത്തുകുളങ്ങരയില്‍ വീടുകള്‍ക്കരികെ ഒറ്റയാനെത്തി,വാഴകൃഷി നശിപ്പിച്ചു

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തെത്തിയ കാട്ടാന പരിഭ്രാന്തി പരത്തി. പത്തുകുളങ്ങര കളത്തിങ്കല്‍തൊടി സെയ്തലവി, ചെവിടിക്കുന്നന്‍ കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീടുകള്‍ക്കു സമീപമാണ് ഒറ്റയാന്‍ എത്തിയത്. പറമ്പിലുണ്ടായിരുന്ന വാഴകളും അലങ്കാര മുളയും കാട്ടാന നശിപ്പിച്ചു. പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍, വനം വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വനാതിര്‍ത്തിയിലെ സോളാര്‍ വേലി തകര്‍ത്താണ് ആന ജനവാസമേഖലയില്‍ ഇറങ്ങിയത്. തകര്‍ന്ന് സോളാര്‍ വേലി വനംവകുപ്പധികൃതര്‍ പുനസ്ഥാപിച്ചു

Follow us on :

More in Related News