Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏകലവ്യ കലാകായികസമിതിയുടെ ഓണാഘോഷം സെപ്തംബര്‍ ഏഴിന്

04 Sep 2025 20:32 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: ഏകലവ്യ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ഓണാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊടകര ഗാന്ധിനഗറിലെ  വഴിയിടം വഴിയോര വിശ്രമം കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം സനീഷ് കുമാര്‍ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നിര്‍ധന കുടുംബങ്ങള്‍ക്ക്  പച്ചക്കറി, പലവ്യഞ്ജനകിറ്റ് വിതരണം ,തുടര്‍ന്ന് കൊച്ചിന്‍ സ്റ്റാര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ചാക്യാരും ചാലക്കുടിക്കാരും മെഗാ ഷോ എന്നിവ ഉണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ ഏകലവ്യ കലാകായിക സമിതി സെക്രട്ടറി ടി.ജി.അജോ, രക്ഷാധികാരി ജോയി നെല്ലിശേരി, കണ്‍വീനര്‍ കെ.വി. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.


Follow us on :

More in Related News