Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 13:08 IST
Share News :
മലപ്പുറം : ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം പിഡബ്ല്യുഡി ഹൗസില്‍ ചേര്‍ന്ന ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതികളുടെയും യോഗം തീരുമാനിച്ചു.
മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിന് ഉതകുന്ന മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കുക. സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭിമി പരമാവധി പ്രയോജനപ്പെടുത്തും. കോട്ടപ്പടിയിലുളള സര്‍ക്കാര്‍ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതോടെ ലഭ്യമാകുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ഉപയോഗിക്കും. 65 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷനില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കും. ഇതിനായി 7 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
മലപ്പുറം കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിന് ഒരുകോടി രൂപയുടെ പദ്ധതി തയ്യാറാക്കും. മലപ്പുറം നഗരസഭ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മലപ്പുറം തിരൂര്‍ റോഡിന്റെ മനവീകരം, താലൂക്ക് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റിയാക്കി മാറ്റുന്നത്, മലപ്പുറത്തിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
മുണ്ടുപറമ്പ്-ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം- കൊണ്ടോട്ടി റോഡ്, മോങ്ങം -വള്ളുവമ്പ്രം ബൈപ്പാസ്, മലപ്പുറം ചെമ്മങ്കടവ് ചട്ടിപ്പറമ്പ് റോഡ്,
മങ്ങാട്ടുപുലം പാലം, പൊന്നാനി - ഊട്ടി റോഡ് നവീകരണം മലപ്പുറം ടൗണ്‍ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, മലപ്പുറം- കാടാമ്പുഴ - വെട്ടിച്ചിറ റോഡ്, മഞ്ചേരി-കിഴിശ്ശേരി റോഡ് നവീകരണം, മിനി ഊട്ടി റോഡ് നവീകരണം നമ്പ്രാണി തടയണ ടൂറിസം പദ്ധതി, കോട്ടപ്പടി ജംഗ്ഷന്‍ വീതി കൂട്ടല്‍, പി.എസസ്.സി, ആര്‍ ടി ഓഫീസ് എന്നിവയ്ക്കായി പ്രത്യേക കെട്ടിടം, മലപ്പുറത്ത് സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം തുടങ്ങി നിരവധി പദ്ധതികള്‍ പരിഗണിച്ചാണ് മാസ്റ്റര്‍ പ്ലാന്‍. ജില്ലയുടെ വികസനത്തിന് സഹായകമാകുന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പാലക്കാട് -കോഴിക്കോട് ദേശീയപാതയുടെ വികസനത്തിന് 172 കോയിയുടെ പ്രവൃത്തികള്‍ നടപ്പാക്കും. മക്കരപ്പറമ്പിലെയും മോങ്ങത്തെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതി, മലപ്പുറം -വേങ്ങര, മലപ്പുറം-മഞ്ചേരി തുടങ്ങിയ റോഡുകളുടെ വികസനവും മാസ്റ്റര്‍ പ്ലാനിലുണ്ടാവും.
Follow us on :
Tags:
More in Related News
Please select your location.